തിരുനാളിനൊരുക്കമായി നൊവേന ഡിസംബര്‍ 31-ന് ആരംഭിച്ചു.ജനുവരി 5,6,7 തീയതികളില്‍ നാല്‍പതുമണിയാരാധാനയും 8,9 തീയതികളില്‍ പ്രധാനതിരുനാളും നടത്തപ്പെട്ടു.
ജനുവരി 8 ശനിയാഴ്ച്ച വൈകിട്ട് 4.30-നള്ള ആഘോഷമായ വി. കുര്‍ബാനയും നൊവേനയും നവ വൈദികനായ ഫാ. ഡൈനോ മങ്ങാട്ടുകുന്നേല്‍, C.S.T.-യുടെ കാര്‍മ്മികത്വത്തില്‍ നടന്നു. തുടര്‍ന്ന് ആശ്രമദൈവാലയത്തില്‍ നിന്ന് കുളത്തുങ്കല്‍ പന്തലിലേക്കും തുടര്‍ന്ന് ടൗണ്‍ കപ്പേള ചുറ്റി ആശ്രയമാതാ കപ്പേളയിലേക്കും തിരുനാള്‍ പ്രദക്ഷിണവും നടന്നു.
ജനുവരി 9 ഞായറാഴ്ച്ച രാവിലെ 10.00-ന് ആഘോഷമായ തിരുനാള്‍ കുര്‍ബാനയും പ്രസംഗവും ഫാ. മാത്യു കവളംമാക്കലിന്റെ കാര്‍മ്മികത്വത്തില്‍ നടന്നു. തുടര്‍ന്നുനടന്ന ആശ്രയമാതാ കപ്പേളചുറ്റിയുള്ള പ്രദക്ഷിണത്തിലും സ്നേഹവിരുന്നിലും നൂറുകണക്കിനു വിശ്വാസികള്‍ ഭക്ത്യാദരപൂര്‍വ്വം പങ്കുചേര്‍ന്നു. വൈകിട്ട് 7 - ന് ഓച്ചിറ സരിഗ അവതരിപ്പിച്ച "നല്ലവരുടെ സ്വപ്നം" എന്ന നാടകവും ഉണ്ടായിരുന്നു.
3000-ല്‍ കൂടുതല്‍ ആളുകള്‍ പങ്കെടുത്ത സ്നേഹവിരുന്ന് പൂഞ്ഞാര്‍ ഗ്രാമത്തിന്റെ കൂട്ടായ്മയുടെ നേര്‍ക്കാഴ്ച്ചയായിരുന്നു..
പ്രദക്ഷിണവീഥി അലങ്കാര മത്സരത്തിലെ ചില കാഴ്ച്ചകള്‍
0 comments:
Post a Comment