കോട്ടയം: 17 വേദികളിലായി മത്സരാര്‍ത്ഥികള്‍ തമ്മിലുള്ള പോരാട്ടവീര്യം മുറുകുമ്പോള്‍ , ഒന്നാം നമ്പര്‍ വേദിക്കുസമീപം ആരോഗ്യപരമായ മറ്റൊരു പോരാട്ടവും നടക്കുന്നു. ചാനലുകള്‍ തമ്മിലുള്ള ഈ മത്സരം , കലോത്സവം നേരിട്ട് ആസ്വദിക്കുവാന്‍ അവസരം ലഭിക്കാത്തവര്‍ക്ക് ഒരനുഗ്രഹമാകുകയാണ്.
പോലീസ് പരേഡ് ഗ്രൗണ്ടിലുള്ള പ്രധാനവേദിയുടെ സമീപമാണ് ദൃശ്യമാധ്യമങ്ങളുടെ പവലിയനുകള്‍ തയ്യാറാക്കിയിട്ടുള്ളത്. താത്ക്കാലിക സ്റ്റുഡിയോകള്‍ എന്നു തന്നെ ഇവയെ വിളിക്കാം. ഓപ്പണെയര്‍ സ്റ്റേജ് പോലുള്ള ഈ സ്റ്റുഡിയോകള്‍ കലോത്സവം തുടങ്ങിയനാള്‍ മുതല്‍ ഏതാണ്ട് 24 മണിക്കൂറും പ്രവര്‍ത്തനനിരതമാണ്.
വിശിഷ്ടാതിഥികളെയും മികച്ച പ്രകടനം കാഴ്ചവെച്ച കലാകാരന്‍മാരേയും ഈ വേദികള്‍ കാത്തിരിക്കുന്നു. ഇവരെ ഇവിടെ എത്തിക്കുവാനുള്ള ചാനലുകാരുടെ നെട്ടോട്ടം കലോത്സവവേദിയിലെ രസമുള്ള ഒരു കാഴ്ചയാണ്.
വേദികളിലെ ഓരോ ചലനവും ക്യാമറാകണ്ണുകള്‍ ഒപ്പിയെടുക്കുന്നു. സ്റ്റേജിലെ അവതരണം മാത്രമല്ല... ഉറക്കംതൂങ്ങുന്നതും കോട്ടവായ് ഇടുന്നതുംവരെ രസമുള്ള ചാനല്‍ കാഴ്ചകളായി പ്രത്യക്ഷപ്പെടുന്നു. പലരും, തങ്ങള്‍ 'ടി.വി. താരങ്ങളായെന്ന' വാര്‍ത്തയറിയുന്നത് സുഹൃത്തുക്കളും ബന്ധുജനങ്ങളും വിളിച്ചറിയിക്കുമ്പോഴാണ്.
സാധാരണക്കാര്‍ക്കു പ്രാപ്യമല്ലാത്ത സ്റ്റുഡിയോ കാഴ്ചകള്‍ പൊതുജനങ്ങള്‍ക്ക് ദൃശ്യമാക്കപ്പെടുന്ന വേദികൂടിയായി ഈ ചാനല്‍ പവലിയനുകള്‍ മാറുന്നു. ക്യാമറയും ഷൂട്ടിംഗും ടി.വി. താരങ്ങളും സിനിമാതാരങ്ങളും തൊട്ടുമുന്‍പിലെത്തുമ്പോള്‍ അത്ഭുതത്തോടെ നോക്കിനില്‍ക്കുന്നവരുടെ എണ്ണവും ചെറുതല്ല. പവലിയനു മുന്‍പിലെ കാണികളിലേക്ക് ക്യാമറ നീങ്ങുമ്പോള്‍, വീട്ടുകാരെയും സുഹൃത്തുക്കളെയും മൊബൈല്‍ ഫോണില്‍ വിളിച്ച് , തങ്ങളെ ഇപ്പോള്‍ ടി.വി.യില്‍ കാണാം എന്നറിയിക്കുന്നവര്‍ നിരവധി. ചുരുക്കത്തില്‍ ടി.വി. പ്രേഷകര്‍ക്കും വേദികളില്‍ സദസ്യരായി എത്തുന്നവര്‍ക്കും ഒരുപോലെ വിരുന്നായി ഈ 'ചാനല്‍ കാഴ്ചകള്‍'.
1 comments:
great work...expecting more photos/news..
Post a Comment